ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നും റ​ബ​ർ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണം: എം​പി
Saturday, April 4, 2020 10:33 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്നും റ​ബ​ർ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്കും തൊ​ഴി​ൽ മ​ന്ത്രി​ക്കും ക​ത്തു​ന​ൽ​കി. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ തേ​യി​ല, കാ​പ്പി, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ തോ​ട്ടം മേ​ഖ​ല​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ത്ത​ര​വി​ൽ റ​ബ​ർ തോ​ട്ട​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് റ​ബ​ർ കൃ​ഷി​ക്ക്. ല​ക്ഷ​ക്ക​ണ​ക്കി​ന് കൃ​ഷി​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും റ​ബ​ർ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്നു​ണ്ട്. അ​തി​നാ​ൽ കോ​വി​ഡ് 19 വ്യാ​പ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ചെ​റു​കി​ട റ​ബ​ർ കൃ​ഷി​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ല​സ്ഥി​ര​താ ഫ​ണ്ടി​ന​ത്തി​ൽ ഒ​രു​വ​ർ​ഷ​മാ​യി ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക ഉ​ട​ൻ​ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും വി​ല​സ്ഥി​ര​താ ഫ​ണ്ട് 200 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.