രാ​സ​വ​സ്തു ക​ല​ർ​ത്തി​യ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Sunday, April 5, 2020 9:18 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ മാ​യം ക​ല​ർ​ന്ന മ​ൽ​സ്യം വി​ൽ​പന ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്.
ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ 20 കി​ലോ ചെ​മ്മീ​നും 18 കി​ലോ പ​ഴ​കി​യ ക​ല​വ മീ​നും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.
കു​മ്മം​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്പ​ക്ക​ര ഫി​ഷ​റീ​സി​ൽ നി​ന്നാ​ണ് ചെ​മ്മീ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്.​മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ലെ സു​ൽ​ത്താ​ൻ ഫി​ഷ​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മ​ൽ​സ്യം പി​ടി​കൂ​ടി​യ​ത്. പേ​പ്പ​ർ സ്ട്രി​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ൽ​സ്യ​ത്തി​ൽ ഫോ​ർ​മാ​ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് മ​ൽ​സ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ മാ​യം ചേ​ർ​ക്കു​ന്നു​വെ​ന്നും പ​ഴ​കി​യ മ​ൽ​സ്യം വി​ൽ​ക്കു​ന്നു​വെ​ന്നു​മു​ള്ള വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പഴകിയതോ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മ​ൽ​സ്യ​മോ വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി.​ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ ബെ​ന്നി ജോ​സ​ഫ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​ർ, ഫി​ഷ​റീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.