ഇ​ടി​മി​ന്ന​ലി​ൽ തെ​ങ്ങി​നും പു​ൽ​മേ​ടി​നും തീ​പി​ടി​ച്ചു
Sunday, April 5, 2020 9:22 PM IST
അ​ടി​മാ​ലി: വേ​ന​ൽ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ പു​ൽ​മേ​ടി​നും തെ​ങ്ങി​നും തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ അ​ടി​മാ​ലി മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് നാ​ശം.
അ​ടി​മാ​ലി ചി​ന്ന​പ്പാ​റ കു​ടി​യി​ലെ പാ​റ​പ്പു​റ​ത്തെ പു​ൽ​മേ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ചെ​റി​യ തോ​തി​ൽ മ​ഴ പെ​യ്ത​തോ​ടെ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചി​ല്ല.
അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി​ക്കു സ​മീ​പം പ​രാം​കു​ന്നേ​ൽ സ​ജി​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള തെ​ങ്ങി​നാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. തെ​ങ്ങ് ഭാ​ഗി​ക​മാ​യി ക​ത്തി.ഇ​രു​ന്പു​പാ​ലം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വ​ട​യാ​റി​നു സ​മീ​പം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.