കേ​ര​ള​ത്തി​ന്‍റെ മ​ന​സു തേ​ങ്ങി​യ സം​ഭ​വ​ത്തി​ന് ഇ​ന്ന് ഒ​രാ​ണ്ട്
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ മ​ന​സു​രു​കി​യ ദി​വ​സ​ത്തി​ന് ഇ​ന്ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ല​ത്ത് മാ​താ​വി​ന്‍റെ സു​ഹൃ​ത്ത് മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​ച്ച ദാ​രു​ണ സം​ഭ​വം ന​ട​ന്നി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.
കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം ന​ന്ത​ൻ​കോ​ട് ക​ട​വ​ത്തൂ​ർ കാ​സി​ൽ അ​രു​ണ്‍ ആ​ന​ന്ദി​നെ (36) സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 28ന് ​പു​ല​ർ​ച്ചെ​യാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം കു​മാ​ര​മം​ഗ​ല​ത്തെ വാ​ട​ക​വീ​ട്ടി​ലാ​ണ് കു​ട്ടി​ക്ക് മാ​താ​വി​ന്‍റെ സു​ഹൃ​ത്താ​യ അ​രു​ണ്‍ ആ​ന​ന്ദി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. പ​ത്തു ദി​വ​സ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ജീ​വ​നു വേ​ണ്ടി മ​ല്ല​ടി​ച്ച കു​ഞ്ഞി​നു വേ​ണ്ടി കേ​ര​ള​മൊ​ന്നാ​കെ പ്രാ​ർ​ഥി​ച്ചി​ട്ടും അ​വ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ഴു വ​യ​സു​കാ​ര​നെ​യും അ​നു​ജ​നെ​യും ത​നി​ച്ചാ​ക്കി പ്ര​തി​യും മാ​താ​വും രാ​ത്രി പു​റ​ത്തു പോ​യി പു​ല​ർ​ച്ചെ തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന കു​മാ​ര​മം​ഗ​ല​ത്തെ വാ​ട​ക​വീ​ട്ടി​ൽ ക്രൂ​ര മ​ർ​ദ​നം അ​ര​ങ്ങേ​റി​യ​ത്.
ഇ​ള​യ കു​ട്ടി കി​ട​ക്ക​യി​ൽ മൂ​ത്ര​മൊ​ഴി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ ക​ട്ടി​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ത​ള​ർ​ന്നു കി​ട​ന്നു​റ​ങ്ങി​യ മൂ​ത്ത കു​ട്ടി​യെ ക​ട്ടി​ലി​ൽ നി​ന്നും ച​വി​ട്ടി​ത്തെ​റി​പ്പി​ച്ചാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. തു​ട​ർ​ച്ച​യാ​യു​ള്ള മ​ർ​ദ​ന​ത്തി​ൽ ത​ല​യോ​ട്ടി ത​ക​ർ​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
എ​ന്നാ​ൽ പ​രി​ക്കു​ക​ളി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ആ​രോ​ഗ്യ സ്ഥി​തി വ​ഷ​ളാ​യ കു​ട്ടി​യെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​
മ​ർ​ദ​ന​ത്തി​ൽ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ചി​കി​ത്സ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യ്ക്കു സാ​ധ്യ​മാ​യ എ​ല്ലാ ചി​കി​ൽ​സ​യും ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ൽ​സ വി​ല​യി​രു​ത്തി. വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളും ചി​കി​ൽ​സ​യും ന​ട​ത്തി​യെ​ങ്കി​ലും പ​ത്തു ദി​വ​സം അ​ബോ​ധാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ ശേ​ഷം കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ൽ പ്ര​തി​യ്ക്കെ​തി​രെ കൊ​ല​ക്കു​റ്റ​വും ഇ​ള​യ കു​ട്ടി​യെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന് 90 ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പോ​ക്സോ കേ​സി​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നു വ​രി​ക​യാ​ണ്. പ്ര​തി​യ്ക്കു വേ​ണ്ടി ഒ​ന്നി​ലേ​റെ ത​വ​ണ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി നി​ഷേ​ധി​ച്ചു. ഇ​പ്പോ​ൾ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് പ്ര​തി അ​രു​ണ്‍ ആ​ന​ന്ദ്. ആ​ദ്യം കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ന് ഒ​രു വ​ർ​ഷം മു​ൻ​പ് മ​രി​ച്ച കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​ള​യ സ​ഹോ​ദ​ര​ൻ.