നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് നെ​ടു​ങ്ക​ണ്ട​ത്ത് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി
Monday, April 6, 2020 10:05 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ നെ​ടു​ങ്ക​ണ്ട​ത്ത് വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി. പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചും നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​മാ​ണ് ഇ​ന്ന​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ 40 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി.

സാ​ധ​ന​ങ്ങ​ളും പെ​ട്രോ​ളും മ​രു​ന്നും വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടം​കൂ​ട്ട​മാ​യി വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​ത്. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്.

ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ബാ​ങ്കു​ക​ളി​ലെ​ത്തി​യ​വ​ർ കൂ​ട്ടം​കൂ​ടി​യാ​ണ് നി​ന്നി​രു​ന്ന​ത്.

പോ​ലീ​സെ​ത്തി നി​ശ്ചി​ത അ​ക​ല​ത്തി​ൽ ഇ​വ​രെ നി​ർ​ത്തി​യ​ശേ​ഷം റോ​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​യ​തോ​ടെ വീ​ണ്ടും ഇ​വ​ർ കൂ​ട്ടം​കൂ​ടി നി​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യും ഇ​വ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക​ളു​ടേ​യും സ്ഥി​തി വി​ഭി​ന്ന​മ​ല്ല. കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​വ​ർ ക​ട​യ്ക്കു​മു​ന്പി​ൽ കൂ​ടി​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ്സ്ഥ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഡ്യൂ​ട്ടി​യി​ലാ​ണ്. ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളു​ടേ​യും ജ​ന​ങ്ങ​ളു​ടേ​യും തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ എ​ൻ​സി​സി ബ​റ്റാ​ലി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യ്ക്ക് ഇ​റ​ങ്ങി​യി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ 40 വാ​ഹ​ന​ങ്ങ​ളി​ൽ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ട 25 വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കി. 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തോ​ടെ ഇ​വ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പോ​ലീ​സി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​മു​ണ്ട്.

എ​ല്ലാ നി​ബ​ന്ധ​ന​ക​ളും കാ​റ്റി​ൽ പ​റ​ത്തു​ന്ന​വ​രെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന പോ​ലീ​സി​ന്‍റെ ആ​ത്മ​വീ​ര്യം കെ​ടു​ത്തു​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.