ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം 25 ല​ക്ഷം രൂ​പ ന​ൽ​കി
Monday, April 6, 2020 10:05 PM IST
വ​ണ്ട​ൻ​മേ​ട്: ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ സം​ഭാ​വ​ന​ചെ​യ്തു. പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ 25 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ന്ത്രി എം.​എം. മ​ണി​യു​ടെ കു​ഞ്ചി​ത്ത​ണ്ണി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി കൈ​മാ​റി. മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ആ​റു​ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​രു​ന്നു. കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാ​ഗ​രൂ​ക​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​വേ​ണ്ട മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളും സം​ഘം എ​ത്തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. മാ​സ്കു​ക​ളു​ടെ ക്ഷാ​മം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി മാ​സ്കു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി എ​ച്ച്. സ​ന​ൽ​കു​മാ​ർ, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഷീ​ദ്, സെ​ക്ര​ട്ട​റി കെ.​ജി. പ്ര​കാ​ശ്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.