കാ​ഞ്ചി​യാ​ർ സ​ർ​വീ​സ് സഹകരണ ബാ​ങ്ക് ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി
Monday, April 6, 2020 10:05 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ്-19 ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കാ​ഞ്ചി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ്യ​ഗ​ഡു​വാ​യി ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി. കൂ​ടാ​തെ കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക പാ​ച​ക​മു​റി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 50500 രൂ​പ​യും ന​ൽ​കി.നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 4.33 ല​ക്ഷം രൂ​പ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി 45,000 രൂ​പ​യും ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ള​യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു അ​റി​യി​ച്ചു.