അ​ഴു​കി​യ പ​ച്ച​മീ​ൻ പി​ടി​ച്ചെ​ടു​ത്തു
Tuesday, April 7, 2020 9:55 PM IST
മൂ​ന്നാ​ർ: ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച അ​ഴു​കി​യ പ​ച്ച​മീ​ൻ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മൂ​ന്നാ​റി​ൽ വാ​ഹ​ന​ത്തി​ൽ വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച മീ​നാ​ണ് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തേ​ങ്ങ വി​ൽ​പ​ന​യു​ടെ മ​റി​വി​ൽ പ​ച്ച​മീ​നു​മാ​യി ചി​ല​ർ മൂ​ന്നാ​ർ ടൗ​ണി​ൽ എ​ത്തി​യ​ത്. ചീ​ഞ്ഞ മീ​നാ​ണ് വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച​തെ​ന്ന പ​രാ​തി​യെത്തുട​ർ​ന്ന് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും അ​വ​രെ​കൊ​ണ്ടു​ത​ന്നെ ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
അ​ടി​മാ​ലി​യി​ൽ​നി​ന്നു തേ​ങ്ങ വി​ൽ​പ​ന​യ്ക്കെ​ത്തി​യ ക​ച്ച​വ​ട​ക്കാ​ര​നെ മ​റ്റു ക​ച്ച​വ​ട​ക്കാ​ർ ക​ന്പ​ളി​പ്പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. 28 കി​ലോ​ഗ്രാം മീ​ൻ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച​ശേ​ഷം ഇ​യാ​ളെ മു​ന്ന​റി​യി​പ്പു​ന​ൽ​കി വി​ട്ട​യ​ച്ചെ​ന്ന് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു.
ജ​ന​വാ​സ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നാ​ർ കോ​ള​നി, മൂ​ന്നാ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.