ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ അ​ന​ധി​കൃ​ത വി​ല വ​ർ​ധ​ന; പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു
Wednesday, April 8, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് 19 ന്‍റെ പേ​രി​ൽ മാം​സ​വി​ല വ​ർ​ധി​പ്പി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​പാ​രം വ​ർ​ധി​ച്ച​തും ഈ​സ്റ്റ​ർ വ്യാ​പാ​രം മു​ന്നി​ൽ ക​ണ്ടു​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാം​സ​ത്തി​ന് ഇ​ന്ന​ലെ​മു​ത​ൽ വി​ല വ​ർ​ധി​പ്പി​ച്ച​ത്.
നി​ല​വി​ൽ 300 രൂ​പ​യാ​ണ് പോ​ത്തി​റ​ച്ചി​ക്ക് ഈ​ടാ​ക്കി​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ​മു​ത​ൽ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ 20 മു​ത​ൽ 40 രൂ​പ​വ​രെ വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങി​ലും 300 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള​പ്പോ​ഴാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക​ൾ​ക്ക് താ​ക്കീ​തു​ന​ൽ​കി. അ​മി​ത​മാ​യി ഈ​ടാ​ക്കി​യ തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ന്ന​റി​യി​പ്പു ന​ൽ​കി.