പൃ​ഥ്വി​രാ​ജി​നൊ​പ്പം ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​യ ഫി​ലിം എ​ഡി​റ്റർ നാ​ട്ടി​ലെ​ത്തി
Friday, May 22, 2020 10:23 PM IST
തൊ​ടു​പു​ഴ:​ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നു പോ​യി ലോ​ക്ക്ഡൗ​ണിനെ തു​ട​ർ​ന്നു ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യും ന​ട​ൻ പൃ​ഥ്വി​രാ​ജ​ട​ക്ക​മു​ള്ള സി​നി​മാ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഫി​ലിം എ​ഡി​റ്റ​റും നാ​ട്ടി​ലെ​ത്തി.​ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ൽ കു​ത്തു​പാ​റ സ്വ​ദേ​ശി കൊ​ല്ല​മ​ല​യി​ൽ റെ​ക്സ​ണ്‍ ജോ​സ​ഫാ​ണ് ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്.​ജോ​ർ​ദാ​നി​ലെ അ​മ്മാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ഡ​ൽ​ഹി വ​ഴി​യാ​ണ് സം​ഘം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.​

ഇ​വി​ടെ നി​ന്നും റെ​ക്സ​നെ​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യ നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യെ​യും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ഇ​വി​ടെ നി​ന്നും ആം​ബു​ല​ൻ​സി​ൽ വ​ണ്ണ​പ്പു​റ​ത്തെ കോ​വി​ഡ് കെ​യ​ർ​സെ​ന്‍റ​റാ​യ വൃ​ന്ദാ​വ​ൻ ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി.​ബ്ലെ​സി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​ണ് മാ​ർ​ച്ച്15​നു സം​ഘം ജോ​ർ​ദാ​നി​ലേ​ക്ക് തി​രി​ച്ച​ത്.​പൃ​ഥ്വി​രാ​ജ​ട​ക്ക​മു​ള്ള 58 അം​ഗ സം​ഘ​ത്തി​ൽ റെ​ക്സ​ണ്‍ ജോ​സ​ഫു​മു​ണ്ടാ​യി​രു​ന്നു.

ആ​റു വ​ർ​ഷ​മാ​യി സി​നി​മ രം​ഗ​ത്തു​ള്ള റെ​ക്സ​ണ്‍ ചി​ത്ര​ത്തി​ന്‍റെ സ്പോ​ട്ട് എ​ഡി​റ്റ​റാ​ണ്.​ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി,ആ​ടു​പു​ലി​യാ​ട്ടം,100 ഡെ​യ്സ് ഒ​ഫ് ല​വ് തു​ട​ങ്ങി മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ റെ​ക്സ​ണ്‍ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ജോ​ർ​ദാ​നി​ൽ സൈ​ന്യം നി​യ​ന്ത്രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ വ​ള​രെ ക​ർ​ശ​ന​മാ​യി​രു​ന്നെ​ന്ന് റെ​ക്സ​ണ്‍ പ​റ​ഞ്ഞു.​മ​രു​ഭൂ​മി​ക്ക് സ​മാ​ന​മാ​യ ഒ​റ്റ​പ്പെ​ട്ട ക്യാ​ന്പി​ലാ​യി​രു​ന്നു താ​മ​സം.​പു​റ​മെ നി​ന്നു ടെ​ന്‍റ് പോ​ലെ തോ​ന്നു​മെ​ങ്കി​ലും ര​ണ്ട് ബെ​ഡ്റൂ​മു​ള്ള അ​ത്യാ​വ​ശ്യം സൗ​ക​ര്യ​മു​ള്ള ഹ​ട്ടാ​യി​രു​ന്നു.

ക​ട​ക​ളു​ള്ള സ്ഥ​ല​ത്തേ​ക്ക് താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ടാ​യി​രു​ന്നു.25 ജോ​ർ​ദാ​നി​യ​ൻ പൗ​ര​ൻ​മാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​അ​വ​ർ സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ത്തി​ച്ച് പാ​കം ചെ​യ്ത് കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ ഭ​ക്ഷ​ണം ന​ൽ​കി.

സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡോ.​എ​ൽ​വി​ൻ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ബോ​റ​ടി​മാ​റ്റാ​ൻ ജൂ​ഡോ​യും ക്രി​ക്ക​റ്റും ക​ളി​ച്ചു.​ജോ​ർ​ദാ​നി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​രു​ൾ​പ്പെ​ടെ 13 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​ത്.​ഇ​വ​രെ വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 97 പേ​രും ജി​ല്ല​യി​ലെ​ത്തി.​ ഇ​വ​രെ ഹോം​ ക്വാറന്‍റൈ​നി​ലാ​ക്കി.