97 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ യു​പി​യി​ലേ​ക്ക് മ​ട​ങ്ങി
Saturday, May 23, 2020 11:07 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ​നി​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് 97 പേ​ർ ഇ​ന്ന​ലെ ട്രെ​യി​നി​ൽ യാ​ത്ര​തി​രി​ച്ചു. മൂ​ന്നാ​ർ, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് പോ​കു​ന്ന​തി​ന് 89 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ചി​ല​ർ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നേ​തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും ഇ​ന്നു പു​ല​ർ​ച്ചെ 12.15 നു​ള്ള ട്രെ​യി​നി​ൽ മ​ട​ങ്ങി.
മ​ണി​പ്പൂ​രി​ലേ​ക്ക് സ്വ​ന്തം നി​ല​യി​ൽ 16 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ യാ​ത്ര​തി​രി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
ഛത്തീ​സ്ഗ​ട്ടി​ലേ​ക്ക് ഇ​ന്നു പോ​കു​ന്ന​തി​ന് 31 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്കു​ള്ള ട്രെ​യി​ൻ സ​മ​യം അ​ധി​കൃ​ത​ർ ഇ​ന്ന​റി​യി​ക്കും.