കോ​വി​ഡ് ഭീ​തി​ക്കി​ടെ ഡെ​ങ്കി​പ്പ​നി​യും വൈ​റ​ൽ പ​നി​യും പ​ട​രു​ന്നു
Saturday, May 23, 2020 11:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്നു. ഈ​മാ​സം നാ​ലു​പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ക​രി​ങ്കു​ന്നം, ഇ​ളം​ദേ​ശം, ക​ഞ്ഞി​ക്കു​ഴി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സം​ശ​യി​ക്കു​ന്ന 45 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

തൊ​ടു​പു​ഴ മു​ട്ടം മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ് രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രി​ലേ​റെ​യും. ഇ​വ​ർ​ക്ക് പ​നി കൂ​ടി​യാ​ൽ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ തൊ​ടു​പു​ഴ​യി​ലും അ​ടി​മാ​ലി​യി​ലും ഡെ​ങ്കി​പ്പ​നി ര​ക്ത​പ​രി​ശോ​ധ​നാ സം​വി​ധാ​ന​മു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​വും നാ​ലു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ർ 19 മാ​ത്ര​മാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 45 ആ​യി ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മെ ഒ​രാ​ൾ​ക്കു​വീ​തം എ​ലി​പ്പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​പേ​ർ​ക്ക് എ​ലി​പ്പ​നി സം​ശ​യി​ക്കു​ന്നു​ണ്ട്.

വേ​ന​ൽ മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ര​ണ്ടു​മാ​സ​ത്തി​നി​ടെ 3871 പേ​ർ​ക്കാ​ണ് പ​നി ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 2309 പേ​ർ​ക്ക് പ​നി പി​ടി​പെ​ട്ടെ​ങ്കി​ൽ ഈ​മാ​സം ഇ​തു​വ​രെ 1562 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ പ​നി​ക്ക് ചി​കി​ൽ​സ തേ​ടി​യാ​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന​തി​നാ​ൽ പ​ല​രും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യു​ന്നു​മു​ണ്ട്. ഇ​താ​ണ് ഈ​മാ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​ടു​ത്ത നാ​ളു​ക​ളി​ൽ ഡെ​ങ്കി​പ​നി പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നാ​ൽ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ പ​റ​ഞ്ഞു.