നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ കൂ​ട്ടം​കൂ​ടി; അ​തി​ഥി​ത്തൊഴി​ലാ​ളി​ക​ളെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു
Saturday, May 23, 2020 11:12 PM IST
തൊ​ടു​പു​ഴ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ 150-ഓ​ളം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​ന്ന​ലെ യു​പി സ്വ​ദേ​ശി​ക​ളാ​യ 26 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കോ​ട്ട​യ​ത്തു​നി​ന്നും ട്രെ​യി​ൻ​മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.

മു​ട്ട​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​വ​രെ പ്ര​ത്യേ​ക കെ ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​തി​വാ​യി ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​ന് രാ​വി​ലെ തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ൾ പ​രി​സ​ര​ത്താ​ണ് ത​ന്പ​ടി​ക്കു​ന്ന​ത്. ഇ​വി​ടെ കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ട്സ് ആ​പ്പി​ലൂ​ടെ​യും മ​റ്റും യു​പി സ്വ​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്കു പോ​കു​ന്ന വി​വ​ര​മ​റി​ഞ്ഞ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്.

ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ടം​കൂ​ടു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി തി​രി​ച്ച​യ​യ്ക്കാ​ൻ ശ്ര​മി​ച്ചു.നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ലേ​ബ​ർ ഓ​ഫീ​സ് മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രെ​യി​ൻ ക്ര​മീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് പോ​ലീ​സ് ഇ​വ​രെ ധ​രി​പ്പി​ച്ചു. ഇ​തോ​ടെ കു​റേ​പേ​ർ മ​ട​ങ്ങി​പ്പോ​യെ​ങ്കി​ലും ചി​ല​ർ പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ച​ത്.

തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ നി​ന്നും 500-ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ലേ​ബ​ർ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്.