50 പേ​ർ​ക്കു​ള്ള ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം​കൂ​ടി ന​ൽ​കി കോ​ട്ട​യം അ​തി​രൂ​പ​ത
Saturday, May 23, 2020 11:12 PM IST
കോ​ട്ട​യം: 50 പേ​ർ​ക്കു​ള്ള ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം​കൂ​ടി ന​ൽ​കി കോ​ട്ട​യം അ​തി​രൂ​പ​ത. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ അ​ജ​പാ​ല​ന കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റാ​യ ത​ടി​യ​മ്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു ക്വാ​റ​ന്‍റൈ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​നാ​യി ന​ൽ​കി​യ​ത്.

50 പേ​ർ​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് സെ​ന്‍റ​റി​ലു​ള്ള​ത്. അ​തി​രൂ​പ​ത​യു​ടെ പ്രാ​ർ​ഥ​നാ​ല​യ​മാ​യ കോ​ത​ന​ല്ലൂ​ർ തൂ​വാ​നി​സ പ്രാ​ർ​ഥ​നാ​ല​യം, അ​തി​രൂ​പ​ത​യി​ലെ കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​മ​ർ​പ്പി​ത സ​മൂ​ഹ​ത്തി​ന്‍റെ തെ​ള്ള​ക​ത്തെ ബേ​ത്സ​ഥാ എ​ന്ന സ്ഥാ​പ​നം, വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ൽ ബി​സി​എം കോ​ള​ജ് കാ​മ്പ​സി​നോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ടം എ​ന്നി​വ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി കോ​ട്ട​യം അ​തി​രൂ​പ​ത നേ​ര​ത്തെ​ത​ന്നെ ന​ൽ​കി​യി​രു​ന്നു.