ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​യി
Saturday, May 23, 2020 11:12 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് മ​റ്റു ജി​ല്ല​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്പോ​ഴും ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ക​യും ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ കു​മ​ളി​യി​ലൂ​ടെ മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ലാ അ​തി​ർ​ത്തി​വ​ഴി എ​ത്തു​ന്ന​വ​രെ സ​ർ​ക്കാ​ർ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്നും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ഇ​തി​നി​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്നി​ര​ട്ടി​യാ​യി. നി​ല​വി​ൽ 4,564 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം.

നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ള്ള​വ​രു​ടേ​യും സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്റ്റു​ള്ള​വ​രു​ടേ​യും പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി​പ്പേ​ർ നാ​ട്ടി​ലെ​ത്തു​ക​യും ഇ​വ​ർ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ എ​ണ്ണം​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​താ​വ​ള​ത്തി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും എ​ത്തു​ന്ന​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യോ​ഗി​ച്ചി​ട്ടു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​ത്യേ​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും മ​റ്റു​മാ​യി അ​താ​തു ജി​ല്ല​ക​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു​വ​രു​ന്ന​ത്. വി​മാ​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നോ സ്വ​ന്തം വാ​ഹ​ന​ത്തി​ലോ ടാ​ക്സി​യി​ലോ വീ​ട്ടി​ലേ​ക്കു പോ​കു​വാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​ങ്ങ​നെ പോ​യ ചി​ല​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

14 ദി​വ​സ​മാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യേ​ണ്ട​ത്. പി​ന്നീ​ട് സ്ര​വം പ​രി​ശോ​ധ​ന ന​ട​ത്തി വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​ൽ മാ​ത്രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. നി​ല​വി​ൽ 26 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​രൊ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം സു​ഖം​പ്രാ​പി​ച്ചു. ചി​കി​ൽ​സ​യി​ലു​ള്ള ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ മും​ബൈ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​തും മ​റ്റൊ​രാ​ൾ വ​ണ്ട​ൻ​മേ​ട് പു​റ്റ​ടി​യി​ലെ ബേ​ക്ക​റി ഉ​ട​മ​യു​മാ​ണ്. ജി​ല്ല​യി​ൽ ഒ​ന്പ​തു​പേ​ർ ആ​ശു​പ​ത്രി​യി​ൽ​മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 3,545 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ച്ച​തി​ൽ 213 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.