പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ്
Monday, May 25, 2020 8:54 PM IST
നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല ആ​ശ​ങ്ക​യി​ലാ​യി. ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി. മൂ​ന്നു വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ട് ആ​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്.
പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ 20-കാ​ര​ൻ ലോ​ക്ക് ഡൗ​ണി​നു​മു​ന്പ് പാ​റ​ത്തോ​ട്ടി​ൽ എ​ത്തു​ക​യും ക​ഴി​ഞ്ഞ 22-ന് ​പാ​സ് ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. ലോ​വ​ർ ക്യാ​ന്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ​തു​ട​ർ​ന്ന് ഇ​യാ​ളെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി.
യു​വാ​വ് താ​മ​സി​ച്ച ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ത്തോ​ട്ടി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​വാ​വു​മാ​യി ഇ​ട​പ​ഴ​കി​യ 17 പേ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രോ​ട് ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വ​രി​ൽ ഏ​ഴു​പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന അ​ടു​ത്ത​ദി​വ​സം ന​ട​ത്തും. ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 11, 12 വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ടാ​ക്കി ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്.
യു​വാ​വി​നെ ത​മി​ഴ്നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ ഡ്രൈ​വ​ർ, യു​വാ​വി​ന്‍റെ മാ​താ​വ്, സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മേ​ഖ​ല​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.
ഇ​തേ​സ​മ​യം അ​സു​ഖ ബാ​ധി​ത​നാ​യ യു​വാ​വ് പാ​റ​ത്തോ​ട്, നെ​ടു​ങ്ക​ണ്ടം ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​യി​രു​ന്ന​താ​യും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​ത​വ​ണ എ​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ളു​ടെ മാ​താ​വ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​ണ്. കു​ടും​ബം കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യ​താ​യി നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. അ​യ​ൽ​വാ​സി​ക​ളാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളോ​ടും വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു.