ഏ​ട്ടേ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ രാ​ജാ​ക്കാ​ട്ടെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Monday, May 25, 2020 8:54 PM IST
രാ​ജാ​ക്കാ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് രാ​ജാ​ക്കാ​ട്ട് ഒ​രു​പ​റ്റം ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ. ഒ​രു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​രം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് പ​ദ്ധ​തി. നെ​ൽ​മ​ണി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൃ​ഷി​ക്ക് പി​ന്തു​ണ​യു​മാ​യി പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും ഒ​പ്പ​മു​ണ്ട്.
രാ​ജാ​ക്കാ​ട്, മു​ല്ല​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ട്ടേ​ക്ക​റോ​ളം പാ​ട​മാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.
കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മൊ​രു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ളും ആ​രം​ഭി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ൽ​കൃ​ഷി​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ക​ർ​ഷ​ക​രാ​യ പ​തി​നേ​ഴ് പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് പി.​ഡി. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ടി.​എ​സ.് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
കൃ​ഷി​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​കെ. രാ​ജേ​ഷ് അ​ട​ക്ക​മു​ള്ള കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.