ചെ​ന്നൈ​യി​ൽ ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ഹ​ന​മൊ​​രു​ക്കി ഡീ​ൻ
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ: ചെ​ന്നൈ​യി​ൽ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​സൗ​ക​ര്യ​മൊ​രു​ക്കി നാ​ട്ടി​ലെ​ത്തി​ച്ചു.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചെ​ന്നൈ​യി​ൽ നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫോ​ണി​ലൂ​ടെ ത​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തെ​ക്കു​റി​ച്ചും നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എം​പി​യെ സ​മീ​പി​ച്ച​ത്. ചെ​ന്നൈ​യി​ലു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എം​പി വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
കു​മ​ളി ചെ​ക്ക്പോ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക യു​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​അ​രു​ണ്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.