മൂ​ന്നു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു
Monday, May 25, 2020 9:14 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി ടൗ​ണി​ലും ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. മു​ട്ടം സ്വ​ദേ​ശി​യാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​ഷ് (35), വ​ഴി​ത്ത​ല ശ്യാം (32), ​സ്വ​കാ​ര്യ ബ​സ് ഉ​ട​മ നാ​ര​ക​ക്കാ​നം ഞാ​വ​ള്ളി​ൽ ജെ​ബി​ൻ (42) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ഓ​ടെ​യാ​ണ് സം​ഭ​വം. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷി​ടി​ച്ച നാ​യ്ക്ക​ളെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ബ​ഹ​ളം​വ​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ നാ​യ ബ​സ്കാ​ത്തു​നി​ന്ന​വ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വീ​ണ്ടും സം​ഘ​ടി​ച്ച​തോ​ടെ നാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​കി​സി​നു പി​ന്നി​ലു​ള്ള കാ​ട്ടി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു.
ചെ​റു​തോ​ണി​യി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ ശ​ല്യം നാ​ളു​ക​ളാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.