ചാ​രാ​യം ക​ട​ത്തി​യ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡു​ചെ​യ്തു
Tuesday, May 26, 2020 9:44 PM IST
നെ​ടു​ങ്ക​ണ്ടം: എ​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​സോ​ർ​ട്ടി​ൽ​നി​ന്നും ചാ​രാ​യം ക​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ റോ​യി​മോ​നെ സ​സ്പെ​ൻ​ഡു​ചെ​യ്തു.
പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ റി​സോ​ർ​ട്ടി​ൽ​നി​ന്നും ചാ​രാ​യം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട​യും ക​ണ്ടെ​ത്തി. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​വി​ടെ​നി​ന്നും ചാ​രാ​യം വാ​ങ്ങി​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് സം​ഭ​വം. രാ​മ​ക്ക​ൽ​മേ​ട് റി​സോ​ർ​ട്ടി​ൽ വാ​റ്റ് ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നും എ​ക്സൈ​സി​നും ഒ​രേ​സ​മ​യം വി​വ​രം ല​ഭി​ച്ചി​രു​ന്നു.
ആ​ദ്യ​മെ​ത്തി​യ പോ​ലീ​സ് ചാ​രാ​യ​വും പി​ന്നാ​ലെ​യെ​ത്തി​യ എ​ക്സൈ​സ് കോ​ട​യും പി​ടി​കൂ​ടി. തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ന്നി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റി​സോ​ർ​ട്ടി​ലെ​ത്തി ചാ​രാ​യം വാ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ പോ​ലീ​സ് ജീ​പ്പി​ൽ ചാ​രാ​യം ക​ട​ത്തി​യ​ശേ​ഷം മ​റ്റു​ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ത​ര​ണ​വും ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്.