അ​റ​വു​ശാ​ല​ക​ൾ അ​ട​പ്പി​ച്ചു
Tuesday, May 26, 2020 9:44 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ലെ ഇ​റ​ച്ചി​ക്ക​ട​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. പെ​രി​യാ​ർ ചോ​റ്റു​പാ​റ കൈ​ത്തോ​ട്ടി​ൽ അ​റ​വ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
വ​ണ്ടി​പ്പെ​രി​യാ​ർ പെ​ട്രോ​ൾ പ​ന്പ് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഞ്ചോ​ളം ഇ​റ​ച്ചി​ക്ക​ട​ക​ളും കോ​ഴി​ക​ട​ക​ളു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ രാ​വി​ലെ പൂ​ട്ടി​ച്ച​ത്. ക​ട​യി​ൽ ക​ച്ച​വ​ട​ത്തി​നാ​യി വെ​ച്ചി​രു​ന്ന ഇ​റ​ച്ചി​യും കോ​ഴി​ക​ളേ​യും ക​ട​യി​ൽ​നി​ന്നും മാ​റ്റി​യ​ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ് ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​ൻ ക​ട​ക​ളും പൂ​ട്ടു​ക​യാ​യി​രു​ന്നു.
ചോ​റ്റു​പാ​റ കൈ​ത്തോ​ട്ടി​ൽ രാ​വി​ലെ തോ​ട് വീ​തി കൂ​ട്ടു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തോ​ട്ടി​ലേ​ക്ക് അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ര​ക്ത​വും ഒ​ഴു​കി​വ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.
മാ​ലി​ന്യം തോ​ട്ടി​ൽ നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.