സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​ളെ ബാ​റി​ലെ ക്യൂ​വി​ൽ നി​ന്നു പി​ടി​കൂ​ടി
Friday, May 29, 2020 10:06 PM IST
തൊ​ടു​പു​ഴ : നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​യാ​ളെ മ​ദ്യം വാ​ങ്ങാ​നു​ള്ള ബാ​റി​ലെ ക്യൂ​വി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി കേ​സ് എ​ടു​ത്തു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ ആ​ണ് ക്വാ​റ​ന്‍റൈൻ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള ഇ​യാ​ൾ വീ​ട്ടി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തിയ ശേ​ഷം ബാ​ർ​ഹോ​ട്ട​ലി​ലെ ക്യു​വി​ൽ മ​ദ്യം വാ​ങ്ങാ​ൻ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബാ​റി​ലെ തെ​ർ​മ​ൽ സ്കാ​ന​ർ പ​രി​ശോ​ധ​ന​യി​ൽ പ​നി ക​ണ്ട​തോ​ടെ ഇ​യാ​ളെ മാ​റ്റി നി​ർ​ത്തി. സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.