ക​ഠി​നാ​ധ്വാ​ന​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ജീ​വി​ത​വു​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ
Saturday, May 30, 2020 10:44 PM IST
ജോ​യി കി​ഴ​ക്കേ​ൽ

ക്ഷീ​ര​ക​ർ​ഷ​ക​രു​ടേ​ത് ക​ഠി​നാ​ധ്വാ​ന​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ജീ​വി​ത​മാ​ണ്. നേ​രം​പു​ല​രും മു​ന്പേ ആ​രം​ഭി​ക്കു​ന്ന അ​ധ്വാ​നം അ​വ​സാ​നി​ക്കു​ന്ന​താ​ക​ട്ടെ രാ​ത്രി ഏ​റെ വൈ​കി​യാ​ണ്. എ​ന്നാ​ൽ അ​ധ്വാ​ന​ത്തി​ന് ത​ക്ക പ്ര​തി​ഫ​ലം ക്ഷീ​ര​കൃ​ഷി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഹൈ​റേ​ഞ്ചി​ലെ ക്ഷീ​ര ക​ർ​ഷ​ക​നാ​യ അ​ണ​ക്ക​ര സ്വ​ദേ​ശി സു​നി​ൽ ജോ​സ​ഫ് കൊ​ട്ടു​പ്പ​ള്ളി​ക്കും ലോ​റേ​ഞ്ചി​ലെ യു​വ​ക​ർ​ഷ​ക​നാ​യ അ​റ​ക്കു​ളം സ്വ​ദേ​ശി ജോ​സ് ജെ. ​ഇ​ട​ക്ക​ര​യ്ക്കും ക്ഷീ​ര​കൃ​ഷി ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി ക​ഴി​ഞ്ഞു. എ​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും ജീ​വി​തം അ​ങ്ങ​നെ​ത​ന്നെ.

ക​ഴി​ഞ്ഞ വ​ർ​ഷം 65000 രൂ​പ​യ്ക്ക് വാ​ങ്ങി​യ എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വി​ന് അ​കി​ടു​വീ​ക്കം വ​ന്ന് ക്ര​മേ​ണ പാ​ൽ​കു​റ​ഞ്ഞ് ക​റ​വ വ​റ്റി​പ്പോ​യെ​ങ്കി​ലും പ​ശു​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ജോ​സ് ഇ​ട​ക്ക​ര​യ്ക്ക് മ​ന​സി​ല്ല. ഇ​പ്പോ​ൾ ഇ​തേ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പ​ശു​ക്ക​ളു​ണ്ട്.

തു​ട​ക്കം നാ​ട​ൻ പ​ശു​വി​ൽനി​ന്ന്

വെ​ച്ചൂ​ർ ഇ​ന​ത്തി​ൽ​പെ​ട്ട നാ​ട​ൻ പ​ശു​ക്ക​ളെ​യാ​യി​രു​ന്നു ത​റ​വാ​ട്ടു​വീ​ട്ടി​ൽ കു​ടി​യേ​റ്റ​കാ​ലം മു​ത​ൽ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ജോ​സി​ന്‍റെ കാ​ലം​മു​ത​ലാ​ണ് സ​ങ്ക​ര​യിനം പ​ശു​ക്ക​ളെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. ലോ​റേ​ഞ്ചി​ൽ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ ര​ണ്ടു​നേ​രം പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കും. തീ​റ്റ​യ്ക്കാ​യി സി​ഒ3 ഇ​ന​ത്തി​ൽ​പെ​ട്ട പു​ല്ല് കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്. കാ​ലി​ത്തീ​റ്റ​യും വൈ​ക്കോ​ലും തീ​റ്റ​പ്പു​ല്ലും ത​വി​ടു​മാ​ണ് പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

പ​ശു​വ​ള​ർ​ത്ത​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​ന് എ​ടു​ത്ത ശേ​ഷം മി​ച്ചം​വ​രു​ന്ന സ്ല​റി ജൈ​വ​കൃ​ഷി പ​രി​പാ​ല​ന​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് മൂ​ലം പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ഴ​ച്ചു​വ​ള​രു​ന്നു.

കാ​ലി​ത്തീ​റ്റ​യ്ക്ക് പൊ​ള്ളും​വി​ല

കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ർ​ധ​ന​യാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​യെ​ന്ന് മൂ​ല​മ​റ്റം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജോ​സ് പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ സം​ഘം വ​ഴി​യും സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കാ​ൻ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​വ​രു​ന്ന ക്ഷീ​ര​ജ്യോ​തി ഇ​ൻ​ഷ്വറ​ൻ​സ് സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ കൂ​ടു​ത​ൽ സ​ഹാ​യം കൂ​ടി​യേ തീ​രൂ. കോ​വി​ഡ്-19 മൂ​ലം പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മി​ൽ​മ​യു​ടെ വാ​ഹ​നം എ​ത്താ​തി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന് പാ​ൽ​ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​യി.

അ​നു​ഭ​വ​ജ്ഞാ​നം കൈ​മു​ത​ൽ

25 വ​ർ​ഷ​മാ​യി ക്ഷീ​ര കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ സു​നി​ൽ ജോ​സ​ഫി​ന് എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് പ​ശു​ക്ക​ളാ​ണു​ള്ള​ത്. ഒ​രു പ​ശു​വി​ൽ നി​ന്ന് രാ​വി​ലെ 15 ലി​റ്റ​റും ഉ​ച്ച​ക​ഴി​ഞ്ഞ് 8-10 ലി​റ്റ​റും പാ​ൽ​ല​ഭി​ക്കു​ന്നു. 90000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം വ​രെ ന​ൽ​കി​യാ​ണ് എ​ച്ച്എ​ഫ് ഇ​നം പ​ശു​വി​നെ വാ​ങ്ങി​യ​ത്. റീ​ഡിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 36 - 37 രൂ​പ​യാ​ണ് പാ​ലി​ന് വി​ല​ല​ഭി​ക്കു​ന്ന​ത്.

സി​ഒ-3 ഇ​നം പു​ല്ല്, ക​റു​ക പു​ല്ല്, കേ​ര​ള ഫീ​ഡ്സ് കാ​ലി​ത്തീ​റ്റ, മി​ക്സ​ർ പൊ​ടി എ​ന്നി​വ​യാ​ണ് പ​ശു​വി​ന് തീ​റ്റ​യാ​യി ന​ൽ​കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​രെ പ​ശു​ക്ക​ൾ​ക്ക് കു​ള​ന്പ് രോ​ഗം വ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ അ​കി​ട് വീ​ക്കം ഇ​ട​യ്ക്കി​ടെ വ​രാ​റു​ണ്ടെ​ന്ന് സു​നി​ൽ പ​റ​യു​ന്നു. കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച മൂ​ലം ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ, ക്ഷീ​ര​കൃ​ഷി ഉ​പ​ജീ​വ​ന​ത്തി​നു​ള്ള വ​ഴി​യാ​ണെ​ന്നാ​ണ് സു​നി​ലി​ന്‍റെ പ​ക്ഷം.
തുടരും...