ഇ​ടു​ക്കി ഡാ​മി​ൽ ട്ര​യ​ൽ സൈ​റ​ണ്‍ മു​ഴ​ങ്ങി
Tuesday, June 2, 2020 9:46 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പു മു​ന്ന​റി​യി​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ രാ​വി​ലെ 11.20-ന് ​ആ​ദ്യ പ​രീ​ക്ഷ​ണ സൈ​റ​ണ്‍ മു​ഴ​ങ്ങി. ട്ര​യ​ൽ സൈ​റ​ണ്‍ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ട്ര​യ​ൽ ഇ​ന്നും തു​ട​രും. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ശ​ബ്ദ ദൂ​ര​പ​രി​ധി ശേ​ഷി​യു​ള്ള സൈ​റ​ണാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​തു​ട​ർ​ന്ന് ശ​ബ്ദം ഇ​ത്ര​യും ദൂ​രം എ​ത്തി​യി​രു​ന്നി​ല്ല. എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ശ​ബ്ദ​മെ​ത്തു​ന്ന പു​തി​യ സൈ​റ​ണ്‍ ഡാ​മി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​വ​ച്ച് ട്ര​യ​ൽ ന​ട​ത്തും. കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് ശ​ബ്ദ​മെ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സൈ​റ​ണ്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കു​ന്ന​തി​നാ​യാ​ണ് സൈ​റ​ണ്‍ സ്ഥാ​പി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​ല​യ​രാ​ജ്, കെഎ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ​കു​മാ​ർ, സ​ബ് എ​ൻ​ജി​നീ​യ​ർ ഇ​ൻ - ചാ​ർ​ജ് ലാ​ലി പി. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ട്ര​യ​ൽ സൈ​റ​ണ്‍ മു​ഴ​ക്കി​യ​ത്.