ലോ​ക​ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Thursday, June 4, 2020 9:32 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം, തൊ​ടു​പു​ഴ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോസി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ​പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പരിപാടിയുടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 8.30 ന് ​സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും.
തൊ​ടു​പു​ഴ: പ​രി​സ്ഥി​തി​ദി​ന​മാ​യ അ​ഞ്ചി​ന് ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ല​യി​ലെ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടും ഹ​രി​തം അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചും ഹ​രി​ത​ദി​നം ആ​ച​രി​ക്കു​മെ​ന്ന് ഹ​രി​ത​വേ​ദി ചീ​ഫ് കോ-​ഓ​ഡി​നേ​റ്റ​ർ ടി.​ജെ പീ​റ്റ​ർ, ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
മു​ത​ല​ക്കോ​ടം, കോ​ലാ​നി, അ​റ​ക്കു​ളം, ത​ടി​യ​ന്പാ​ട്, മ​ച്ചി​പ്ലാ​വ്, മ​റ​യൂ​ർ, തൂ​ക്കു​പാ​ലം, ചേ​റ്റു​കു​ഴി, പീ​രു​മേ​ട്, കു​മ​ളി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഹ​രി​ത​ദി​നാ​ച​ര​ണം സംഘടിപ്പിക്കുന്നത്.

ആ​യു​ർ​വേ​ദ ഒൗ​ഷ​ധ
സ​സ്യ​പ്ര​ദ​ർ​ശ​നം ഇ​ന്ന്

തൊ​ടു​പു​ഴ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ കാ​ണാ​നും ഗു​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​കെ.​ഷൈ​ല​ജ അ​റി​യി​ച്ചു.