കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്പ​ർ​ക്ക​ പ​ട്ടി​ക​യി​ൽ ഏ​ഴു​പേ​ർ
Thursday, June 4, 2020 9:36 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള​ത് ഏ​ഴു​പേ​ർ. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​ന്പ​തു​പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 18 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ 20 പേ​രും വീ​ടു​ക​ളി​ൽ 2928 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു 405 പേ​രെ ഇ​ന്ന​ലെ ഒ​ഴി​വാ​ക്കി. 437 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 43 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 25 പേ​ർ സു​ഖം പ്രാ​പി​ച്ചു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 4882 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.

ജി​ല്ല​യി​ൽ 41 കോ​വി​ഡ്
കെ​യ​ർ സെ​ന്‍റ​റു​ക​ൾ
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 41 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ 838 മു​റി​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ഇ​തു​വ​രെ 3808 പേ​ർ ജി​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 1854 പേ​രെ ട്രെ​യി​ൻ​മാ​ർ​ഗം അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാ​ക്കാ​ണ് കൂ​ടു​ത​ൽ​പേ​ർ മ​ട​ങ്ങി​യ​ത്. ഇ​വി​ടേ​ക്ക് 343 പേ​ർ തി​രി​ച്ചു​പോ​യി.
ഇ​ന്ന​ലെ സ​ർ​ക്കാ​ർ ന​ൽ​കി​യ പാ​സ് മു​ഖാ​ന്തി​രം കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി ഇ​ടു​ക്കി​ജി​ല്ല​യി​ൽ 87 പേ​രെ​ത്തി. ഇ​തി​ൽ 16 പേ​രെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും മ​റ്റു​ള്ള​വ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

കോ​വി​ഡ് - 19 പ്ര​തി​രോ​ധം:
സ​ർ​വ​ക​ക്ഷി യോ​ഗം
ഇ​ടു​ക്കി: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല ത​ല​ത്തി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് പ്ര​തി​രോ​ധ പ​രി​പാ​ടി ഉൗ​ർ​ജി​ത​മാ​ക്കും. ക​ള​ക്ട​റേ​റ്റ് ഹാ​ളി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മ​ന്ത്രി എം.​എം. മ​ണി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ആ​ർ​ഡി​ഒ ആ​ന്‍റ​ണി സ്ക​റി​യ, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.