ഒ​രേ ഭൂ​മി​ക്ക് ര​ണ്ട് അ​വ​കാ​ശി​ക​ളും, ഇ​രു​കൂ​ട്ട​ർ​ക്കും പ​ട്ട​യ​വും
Monday, June 29, 2020 10:34 PM IST
ഉ​പ്പു​ത​റ: ചെ​മ്മ​ണ്ണ് മൊ​ട്ട​ല​യ​ത്തി​നു സ​മീ​പ​മു​ള​ള ഒ​രേ​ക്ക​ർ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ളും എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റും ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​രു​കൂ​ട്ട​ർ​ക്കും പ​ട്ട​യ​വും ഉ​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഏ​ല​പ്പാ​റ വി​ല്ലേ​ജി​ൽ ക​ര​വും അ​ട​യ്ക്കു​ന്നു​ണ്ട്. ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​ണ്. അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കാ​നാ​യി 1986 ൽ ​തേ​യി​ല​ത്തോ​ട്ടം ഉ​ട​മ​ക​ളാ​ണ് പീ​രു​മേ​ട് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. കേ​സി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി​യു​ണ്ടാ​യി. ഇ​തു ചോ​ദ്യം ചെ​യ്ത് മാ​നേ​ജ്മെ​ന്‍റ് ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കീ​ഴ്കോ​ട​തി വി​ധി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. ഈ ​വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ആ​മീ​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രേ സ്ഥ​ല​ത്തി​ന് ഇ​രു​കൂ​ട്ട​ർ​ക്കും പ​ട്ട​യം കി​ട്ടി​യ​തു സം​ബ​ന്ധി​ച്ചോ ഇ​രു​കൂ​ട്ട​രും ക​രം ഒ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചോ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ത്ത​ര​മി​ല്ല. ഇ​ത്ത​രം 28 കേ​സു​ക​ൾ കോ​ട​തി​യി​ൽ നി​ല​വി​ലു​ണ്ട്.