ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തമെന്ന് പോ​സ്റ്റ്മോർട്ടം റിപ്പോർട്ട്
Monday, June 29, 2020 10:34 PM IST
നെ​ടു​ങ്ക​ണ്ടം: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ണ​കാ​ര​ണം ഹൃ​ദ​യ സ്തം​ഭ​ന​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഉ​ടു​ന്പ​ൻ​ചോ​ല പാ​പ്പും​പാ​റ പാ​റ​യി​ൽ മ​ണി (58) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​രി​ച്ച​ത്. മ​ണി​യു​ടെ മ​ക്ക​ൾ ത​മ്മി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഇ​രു​വ​രെ​യും പി​ടി​ച്ചു മാ​റ്റാ​നെ​ത്തി​യ മ​ണി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ഴ​ക്കി​നി​ടെ മ​ണി​ക്ക് അ​ടി​യേ​റ്റു​വെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
ഇ​തെ​തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ണി​യു​ടെ മ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​മീ​പ​വാ​സി​ക​ളു​ടെ​യും മൊ​ഴി ഇ​ന്ന​ലെ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​ണി​ക്ക് മു​ന്പ് ര​ണ്ടു ത​വ​ണ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​യും ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​റി​യി​ച്ചു.