യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം
Wednesday, July 1, 2020 10:27 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് തൊ​ടു​പു​ഴ​യി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​സ്ഥാ​ന​ത്ത് 1000 കേ​ന്ദ്ര​ങ്ങ​ളി​ൽ 15 മി​നി​റ്റ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു​കൊ​ണ്ട് പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗാ​ന്ധി സ്ക്വ​യ​റി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് സ​മ​രം ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ തൊ​ടു​പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൻ.​ഐ. ബെ​ന്നി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.