ആ​ന​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണപ​ദ്ധ​തി ആ​രം​ഭി​ച്ചു
Friday, July 3, 2020 10:20 PM IST
കു​മ​ളി:​കോ​വി​ഡ് അ​തി​ജീ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന​ക​ൾ​ക്കും പ​ശു​ക്ക​ൾ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ആ​ന​ക​ൾ​ക്കു​ള്ള ഖ​രാ​ഹാ​ര വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​മ​ളി എ​ല​ഫ​ന്‍റ് ക്യാ​ന്പി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ജി​ല്ല​യി​ലെ 20 ആ​ന​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ദി​വ​സ​വും 400 രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ 40 ദി​വ​സ​ത്തേ​ക്ക് എ​ന്ന ക​ണ​ക്കി​ലാ​ണ് ആ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. 20 ആ​ന​ക​ൾ​ക്കുമായി 2,400 കി​ലോ​ഗ വീ​തം അ​രി​യും റാ​ഗി​യും 3,200 കി​ലോ​ഗ്രാം ഗോ​ത​ന്പും 400 കി​ലോ മു​തി​ര​യും ചെ​റു​പ​യ​റും 80 കി​ലോ ഉ​പ്പും എ​ട്ടു കി​ലോ​ മ​ഞ്ഞ​ൾ​പ്പൊ​ടി​യും 120 കി​ലോ ശ​ർ​ക്ക​ര​യും ന​ൽ​കും.
ജി​ല്ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​വാ​ൻ 741 പ​ശു​ക്ക​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കാ​ലി​ത്തീ​റ്റ ന​ൽ​കി. ഓ​രോ പ​ശു​വി​നും നൂ​റു കി​ലോ കാ​ലി​ത്തീ​റ്റ​യെ​ന്ന ക​ണ​ക്കി​ൽ കേ​ര​ള ഫീ​ഡ്സ് മു​ഖേ​നെ​യാ​ണ്് കാ​ലി​ത്തീ​റ്റ എ​ത്തി​ച്ച​ത്. ആ​കെ 1482 ചാ​ക്ക് കാ​ലി​ത്തീ​റ്റ ജി​ല്ല​യി​ലെ 41 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്തു.19,78,470 രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ആ​ന​ക​ൾ​ക്കും പ​ശു​ക്ക​ൾ​ക്കും ചേ​ർ​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​ൻ 23 ല​ക്ഷം രൂ​പ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ൾ ചാ​ക്കോ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ റ​സാ​ഖ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ രാ​ജ​ൻ,കെ.​എ​സ്. ഷാ​ജി മോ​ൻ,ആ​ൻ​സി ജെ​യിം​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ ജി​ജി​മോ​ൻ ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക​്ട​ർ ഡോ.​ബി​നോ​യി പി. ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​കെ.​എം. ജേ​ക്ക​ബ്, പി​ആ​ർ ഒ ​ഡോ. ബി​ജു ജെ. ​ചെ​ന്പ​ര​ത്തി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.