പ്ര​ത്യാ​ശ​യു​ടെ മ​ന്ത്ര​വു​മാ​യി ഉ​ണ​ർ​വ്
Friday, July 3, 2020 10:20 PM IST
തൊ​ടു​പു​ഴ: ജീ​വി​ത​യാ​ത്ര​യി​ൽ കാ​ലി​ട​റു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന സ്പ​ർ​ശ​മേ​കി പ്ര​ത്യാ​ശ​യോ​ടെ പു​തു​ജീ​വി​ത​ത്തി​ന്‍റെ ഇ​ഴ​ക​ൾ നെ​യ്യാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​ൻ മാ​തൃ​ക​യാ​കു​ന്നു.
പ​രു​പ​രു​ത്ത ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ഉ​ത്ക​ണ്ഠ, ദേ​ഷ്യം, ഉ​ൾ​വ​ലി​യ​ൽ, ദുഃ​ഖം, ഭ​യം, അ​ക്ര​മ​വാ​സ​ന, ല​ഹ​രി​യോ​ടു​ള്ള ആ​സ​ക്തി, സ്വാ​ർ​ത്ഥ​ത, ഉ​റ​ക്ക​മി​ല്ലാ​യ്മ, വി​ഷാ​ദം, നി​രാ​ശ, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത എ​ന്നി​വ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് തൊ​ടു​പു​ഴ​യി​ൽ ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. തൊ​ടു​പു​ഴ ഇ​ടു​ക്കി റോ​ഡി​ൽ പി​റ്റേ​ഴ്സ് -9 ഒ​ന്നാം നി​ല​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സൗ​ജ​ന്യ സേ​വ​നം

എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​നം ഇ​വി​ടെ നി​ന്നു ല​ഭി​ക്കും. ഫോ​ണി​ൽ​വി​ളി​ച്ചും നേ​രി​ട്ടെ​ത്തി​യും ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ ഇ​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാം. കോ​വി​ഡ് മു​ൻ​നി​ർ​ത്തി നേ​രി​ട്ടെ​ത്തു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണി​ൽ വി​ളി​ക്കു​ന്ന​വ​രോ​ടോ ഇ​വി​ടെ​യെ​ത്തു​ന്ന​വ​രോ​ടോ അ​വ​രു​ടെ പേ​രോ, മ​റ്റ് വി​വ​ര​ങ്ങ​ളോ ചോ​ദി​ക്കാ​റി​ല്ല. ഉ​ണ​ർ​വി​ൽ പ​ങ്കു​വ​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം കൃ​ത്യ​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നു​ള്ള​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ജീ​വി​ത തി​ര​ക്കി​ൽ മ​റ്റു​ള്ള​വ​രെ കേ​ൾ​ക്കാ​നോ ശ്ര​ദ്ധി​ക്കാ​നോ ആ​രും മെ​ന​ക്കെ​ടാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ എ​ന്താ​യാ​ലും അ​തു തു​റ​ന്ന മ​ന​സോ​ടെ കേ​ൾ​ക്കാ​നു​ള്ള വേ​ദി ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​ശ​യം മു​ള​പൊ​ട്ടു​ന്നു

ജി​ല്ല​യി​ൽ ക​ർ​ഷ​ക​ആ​ത്മ​ഹ​ത്യ ഉ​ൾ​പ്പെ​ടെ വ​ർ​ധി​ച്ചു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​യം ഇ​ടു​ക്കി, ശ​ബ​രി​ഗി​രി,ഭൂ​ട്ടാ​നി​ലെ ചു​ക്കാ തു​ട​ങ്ങി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള സി​വി​ൽ എ​ൻ​ജി​നി​യ​ർ​കൂ​ടി​യാ​യ തൊ​ടു​പു​ഴ അ​റ​യ്ക്ക​ൽ ജോ​സ് സി. ​പീ​റ്റ​റി​ന്‍റെ മ​ന​സി​ൽ ഉ​ദി​ച്ച​ത്. ഇ​തി​നി​ടെ ഇ​ത്ത​രം രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള​സം​ഘ​ട​ന​യാ​യ ബി ​ഫ്ര​ണ്ടേ​ഴ്സി​ന്‍റെ കീ​ഴി​ൽ ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ, എ​റ​ണാ​കു​ള​ത്തു​ള്ള മൈ​ത്രി, കോ​ഴി​ക്കോ​ടു​ള്ള ത​ണ​ൽ, വ​ട​ക്ക​ൻ​പ​റ​വൂ​രി​ലു​ള്ള പ്ര​തീ​ക്ഷ, തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ​ഞ്ജീ​വ​നി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ​ർ​വി​ന് പു​തി​യ​ദി​ശാ​ബോ​ധം ന​ൽ​കി. അ​ഡ്വ. രാ​ജേ​ഷ് പി​ള്ള​യാ​ണ് ബി ​ഫ്ര​ണ്ടേ​ഴ്സ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ​ർ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​യി മാ​റി.​ബി ഫ്ര​ണ്ടേ​ഴ്സി​ന്‍റെ ത​ണ​ലി​ലാ​ണ് ഉ​ണ​ർ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സാ​ന്ത്വ​ന​മാ​യി
വീ​ടു​ക​ളി​ലേ​ക്കും

വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള മൈ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ടു​പു​ഴ സെ​ന്‍റ​റി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​വ​രു​ടെ​യും അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ലും ഉ​ണ​ർ​വ് ശ്ര​ദ്ധ​ചെ​ലു​ത്തി​വ​രു​ന്നു.
അ​ത്യാ​ഹി​ത​ങ്ങ​ൾ മൂ​ലം ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും ഉ​ണ​ർ​വ് ഭാ​വി​യി​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഫൗണ്ടേഷൻ സാരഥികൾ

ജോ​സ് സി.​പീ​റ്റ​റാ​ണ് ഉ​ണ​ർ​വ് ഫൗണ്ടേഷന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും പ്ര​സി​ഡ​ന്‍റും. ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​സ​ഫ് സ്റ്റീ​ഫ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ട്ട​യം ബി​സി​എം കോ​ള​ജ് റി​ട്ട. പ്ര​ഫ. ഡെ​യ്സി ജോ​സ് പ​ച്ചി​ക്ക​ര സെ​ക്ര​ട്ട​റി​യും തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ.​ജേ​ക്ക​ബ് ഏ​ബ്ര​ഹാം,ക​രു​ണ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ലി​നു തോ​മ​സ്,അ​സീ​സി സ്കി​ൻ ക്ലി​നി​ക്കി​ലെ ഡോ.​ഏ​ബ്ര​ഹാം സി. ​പീ​റ്റ​ർ,തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം ത​ല​വ​നും പ്ര​ഫ​സ​റു​മാ​യ ഡോ. ​റോ​യി എം. ​ക​ള്ളി​വ​യ​ലി​ൽ, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​കെ. സു​ദ​ർ​ശ​ൻ, കൂ​ത്താ​ട്ടു​കു​ളം സാ​ന്തു​ല ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഫാ. ​എ​ഡ്വേ​ർ​ഡ് ജോ​ർ​ജ്,ഉ​പാ​സ​ന സെ​ക്ര​ട്ട​റി​യും ട്രെ​യി​ന​റാ​യ ഡോ. ​ജോ​ണ്‍ മു​ഴു​ത്തേ​റ്റ്, മൈ​ല​ക്കൊ​ന്പ് മ​ദ​ർ ആ​ന്‍റ് ചൈ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ഷി മാ​ത്യു, സ​ന്തോ​ഷ് ട്രോ​ഫി മു​ൻ ഫു​ട്ബോ​ൾ താ​രം പി.​എ.​സ​ലിം​കു​ട്ടി, സോ​ഫ്റ്റ​വെ​യ​ർ എ​ൻ​ജി​നി​യ​ർ ഓ​മ​ന ജോ​സ്,ബി​സി​ന​സു​കാ​ര​നാ​യ സാ​ജ് ജേ​ക്ക​ബ്,തൊ​ടു​പു​ഴ അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് റി​ട്ട.​ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രു​മാ​ണ്.
ഒ​രു​വ​ർ​ഷ​ത്തി​നി​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ കോ​വി​ഡ് കാ​ല​യ​ള​വി​ലും പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​ഹ​ർ​ഷ​ത്തി​ലാ​ണ് ഉ​ണ​ർ​വ് ഫൗ​ണ്ടേ​ഷ​ൻ.