പെ​രു​വ​ന്താ​നം-ആ​ന​ചാ​രി-അ​ഴ​ങ്ങാ​ട് റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​രി​തം
Friday, July 3, 2020 10:23 PM IST
പെ​രു​വ​ന്താ​നം: പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്താ​നം - ആ​ന​ചാ​രി - അ​ഴ​ങ്ങാ​ട് റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡ് ഇ​നി​യും ന​ന്നാ​ക്കാ​ത്ത​താ​ണു ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു കാ​ര​ണം.

ന​ട​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത​വി​ധം റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. വ​ലി​യ ഉ​രു​ള​ന്‍ ക​ല്ലു​ക​ള്‍​ക്കു മു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന യാ​ത്ര ദി​വ​സം ചെ​ല്ലും​തോ​റും സാ​ഹ​സി​ക​മാ​യി വ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ത്യാ​വ​ശ്യ​ത്തി​ന് ആ​ശു​പ​ത്രി​യി​ലോ മ​റ്റോ പോ​കേ​ണ്ടി വ​
ന്നാ​ല്‍ വാ​ഹ​ന​ത്തി​ല്‍ പെ​രു​വ​ന്താ​ന​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ റോ​ഡ് കൂ​ടു​ത​ല്‍ ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ജ​ന​ങ്ങ​ള്‍.
കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. സാ​ധാ​ര​ണ ജ​ന​ങ്ങു​ടെ ഏ​ക ആ​ശ്ര​യം പൊ​ന്‍​കു​ന്ന​ത്തു നി​ന്നു അ​ഴ​ങ്ങാ​ട്ടി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മാ​ത്ര​മാ​ണ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം പ​ല ദി​വ​സ​ങ്ങ​ളി​ലും ബ​സ് സ​ർ​വീ​സ് മു​ട​ങ്ങു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ല്‍ ട്രി​പ്പ് വ​ണ്ടി​ക​ളും കു​റ​വാ​ണ്. ഇ​തോ​ടെ പ​ല​ര്‍​ക്കും കെ​കെ റോ​ഡി​ല്‍ എ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ന​ട​ക്കേ​ണ്ടി വ​രു​ന്നു. മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

റോ​ഡ് ത​ക​ര്‍​ന്നു കി​ട​ന്നി​ട്ടും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ത​ല്‍ എം​പി വ​രെ​യു​ള്ള​വ​രി​ല്‍ നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ക​യോ ഇ​വി​ടം സ​ന്ദ​ര്‍​ശി​ക്കു​ക പോ​ലു​മോ ചെ​യ്തി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് ഒ​രു​ങ്ങു​ക​യാ​ണു നാ​ട്ടു​കാ​ര്‍.