ക​രു​ത​ലും കൂ​ട്ടാ​യ്മ​യും അ​നി​വാ​ര്യം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Saturday, July 4, 2020 10:35 PM IST
തൊ​ടു​പു​ഴ: ആ​ധ്യാ​ത്മി​ക​വും ഭൗ​തി​ക​വു​മാ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ക്കു​ന്ന​തി​നു ക​രു​ത​ലും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ബി​ഷ​പ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തൊ​ഴി​ലി​ല്ലാ​യ്മ​യി​ലേ​ക്കും പ​ട്ടി​ണി​യി​ലേ​ക്കും ന​യി​ക്കു​മെ​ന്ന വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം നാം ​ഗൗ​ര​വ​പൂ​ർ​വ​മാ​യി പ​രി​ഗ​ണി​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ കു​ടും​ബ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ഇ​ട​വ​ക ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണം.

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ലെ വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം മാ​തൃ​കാ​പ​ര​മാ​യി നി​ല​കൊ​ള്ളാ​ൻ നാം ​ത​യാ​റാ​ക​ണം. അ​ത്യ​പൂ​ർ​വ​മാ​യ ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കു​വാ​ൻ ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളി​ൽ സ​മൂ​ല മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​പ്പെ​ടു​ത്തി​യ റീ ​ബി​ൽ​ഡിം​ഗ് ക​മ്യൂ​ണി​റ്റി എ​ന്ന കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം കൈ​മാ​റി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ ന​ട​ത്തി.

ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള്ളി, ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് മാ​ത്യു, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബാ​ബു കു​ന്പ​ളാ​ങ്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് മി​നി ജോ​സ്, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​ർ​ജ്, സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് സോ​ഷ്യ​ൽ സ​ർ​വീ​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.