പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് ഒ​രു കു​ടും​ബം
Sunday, July 5, 2020 10:11 PM IST
ഉ​പ്പു​ത​റ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ട്ടി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് ഒ​രു ആ​ദി​വാ​സി കു​ടും​ബം. കോ​വി​ൽ​മ​ല കാ​ലാ​യി​ൽ ചെ​ല്ല​മ്മ - രാ​ജ​ൻ ദ​ന്പ​തി​ക​ളാ​ണ് ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ചെ​ല്ല​മ്മ​യും രാ​ജ​നും ഈ ​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി​യി​രു​ന്നു. ചു​വ​രു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ഴു​ക​യും ബാ​ക്കി ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സു​മ​ന​സു​ക​ൾ​ചേ​ർ​ന്ന് മേ​ൽ​ക്കൂ​ര മ​ര​ക്ക​ന്പി​ൽ കെ​ട്ടി ഉ​യ​ർ​ത്തി പ്ലാ​സ്റ്റി​ക് ഷീ​റ്റു​കെ​ട്ടി കൊ​ടു​ത്ത​തി​നാ​ൽ കു​ടും​ബം ഈ ​വീ​ട്ടി​ൽ​ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്.

സ​ന്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യെ​ന്ന് വീ​ന്പു​പ​റ​യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നാ​ട്ടി​ലാ​ണ് ഇ​ത്ത​രം ദു​ര​വ​സ്ഥ​യി​ൽ ഒ​രു കു​ടും​ബം ക​ഴി​യു​ന്ന​ത്. മ​ഴ പെ​യ്താ​ൽ വീ​ട് മു​ഴു​വ​ൻ ന​ന​യും. മ​റ്റു നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ ഇ​വി​ടെ​ത​ന്നെ ക​ഴി​യു​ന്ന​ത്. സ്വ​ന്ത​മാ​യി റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ​നി​ന്നും ഇ​വ​ർ പു​റ​ത്താ​ണ്. മ​ഴ​ക്കാ​ല​ത്ത് ഈ ​വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പു​തി​യ വീ​ട് നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.