കാ​ല​ത്തി​ന്‍റെ ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം യു​വാ​ക്ക​ൾ ഉ​ണ​ര​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, July 5, 2020 10:15 PM IST
കോ​ത​മം​ഗ​ലം : കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​തം ജൈ​വ​കൃ​ഷി പ​ദ്ധ​തി​യു​ടെ രൂ​പ​ത ത​ല ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം ബി​ഷ​പ്പ് ഓ​ർ​മ​പ്പെ​ടു​ത്തി. കാ​ല​ത്തി​ന്‍റെ ച​ല​ന​ങ്ങ​ൾ വി​വേ​ചി​ച്ച​റി​ഞ്ഞ് സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും രാ​ഷ്ട്ര​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ക്ക​വി​ധം യു​വ​ജ​ന​ങ്ങ​ൾ ഉ​ണ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​ർ​ജ്. അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ നെ​റി​റ്റ് എ​ഫ്സി​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ബി​ൻ ബേ​ബി, കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​ത്താ​ഴ​ത്ത്, മി​ഷ​ൻ​ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക്ക് കോ​ട​മു​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.