എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​: ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​നു മി​ക​ച്ച വി​ജ​യം
Tuesday, July 7, 2020 10:26 PM IST
ഇ​ര​ട്ട​യാ​ർ: കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം വ​രു​മാ​ന​പ​രി​ധി കു​റ​ഞ്ഞ​വ​രും പ​ഠ​ന​ത്തി​ൽ സ​മ​ർ​ഥ​രു​മാ​യ കു​ട്ടി​ക​ൾ​ക്കാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള​ള​വ​രും പ​ഠ​ന​ത്തി​ൽ സ​മ​ർ​ഥ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നും വി​ജ​യി​ച്ച 78 കു​ട്ടി​ക​ളി​ൽ 12 പേ​രും ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​ലെ കു​ട്ടി​ക​ളാ​ണ്. വി​ജ​യി​ക​ൾ​ക്ക് 9, 10, 11, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​യ​ള​വി​ൽ പ്ര​തി​വ​ർ​ഷം 12000 രൂ​പ​വീ​തം ആ​കെ 48000 രൂ​പ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും.
എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തി കൂ​ടു​ത​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കു​വാ​ൻ ഇ​ത്ത​വ​ണ​യും ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന് ക​ഴി​ഞ്ഞു. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ളെ വി​ജ​യി​പ്പി​ച്ച ര​ണ്ടാ​മ​ത്തെ സ്കൂ​ളെ​ന്ന ഖ്യാ​തി​യും ഇ​ര​ട്ട​യാ​ർ സെ​ന്‍റ്.​തോ​മ​സ് നേ​ടി. ഈ ​സ്കൂ​ളി​ലെ നി​യാ സി​ബി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 29 എ ​പ്ല​സ് ഗ്രേ​ഡ് ഉ​ൾ​പ്പെ​ടെ 100 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ ഇ​ടു​ക്കി രൂ​പ​ത​യി​ലെ​യും ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ​യും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​ന് എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ലെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ഇ​ര​ട്ടി​മ​ധു​ര​മാ​യി.
ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗ​ണി​താ​ധ്യാ​പി​ക അ​നു എ​ൻ. പൗ​ലോ​സി​ന്‍റെ​യും മ​റ്റ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള​ള പ​രി​ശീ​ല​ന​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ ഈ ​വി​ജ​യ​ത്തി​ന് സെ​ന്‍റ് തോ​മ​സി​നെ അ​ർ​ഹ​മാ​ക്കി​യ​ത്. വി​ജ​യി​ക​ളെ ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ൻ എ​ഫ്സി​സി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.