ആം​ബു​ല​ൻ​സു​ക​ൾ അധികൃതർ അ​ണു​മു​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Wednesday, July 8, 2020 9:55 PM IST
നെ​ടു​ങ്ക​ണ്ടം: ആം​ബു​ല​ൻ​സു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വീ​ഴ്ച സം​ഭ​വി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. നെ​ടു​ങ്ക​ണ്ട​ത്തെ മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ​യും ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ​യും ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റോ​ട്ട​റി ക്ല​ബ്, അ​ർ​ബ​ൻ ബാ​ങ്ക് എ​ന്നി​വ​യു​ടെ ഓ​രോ ആം​ബു​ല​ൻ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​മാ​സം ഈ ​ആ​വ​ശ്യ​ത്തി​നു​മാ​ത്രം ഓ​ടു​ക​യാ​ണ്. ഇ​ന്ന​ലെ​മു​ത​ൽ തൂ​ക്കു​പാ​ല​ത്തെ സാ​ര​ഥി സം​ഘ​ത്തി​ന്‍റെ ആം​ബു​ല​ൻ​സും ഇ​തി​നാ​യി എ​ടു​ത്തി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലോ ക്വാ​റന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലോ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും വാ​ഹ​നം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​റു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നും ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഭീ​തി​യി​ലാ​ണ്.

നി​ര​ന്ത​രം രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ആം​ബു​ല​ൻ​സ് ഓ​ടു​ന്ന​തി​ന് വ​ല്ല​പ്പോ​ഴും ഇ​ന്ധ​നം നി​റ​ച്ചു​ന​ൽ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ൽ​കു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി വാ​ഹ​നം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.