ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച തൊ​ഴി​ലാ​ളി​ക്കെ​തി​രെ കേ​സെ​ടു​ത്തു
Thursday, July 9, 2020 9:43 PM IST
രാ​ജാ​ക്കാ​ട്: ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് ജോ​ലി​ക്കു​പോ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബൈ​സ​ണ്‍​വാ​ലി​യി​ൽ എ​ത്തി​യ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മൂ​ന്നി​ന് വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തു​ക​യും അ​വി​ടെ​നി​ന്നും ടാ​ക്സി​യി​ൽ പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​സ​ണ്‍​വാ​ലി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. നാ​ലു​മു​ത​ൽ ഇ​യാ​ൾ ബൈ​സ​ണ്‍​വാ​ലി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് രാ​ജാ​ക്കാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.