ഒ​രു​കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് നി​യ​മ ന​ട​പ​ടി​ക്ക്
Friday, July 10, 2020 9:21 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ത​ണ്ണി​ക്കോ​ട് ഗ്രൂ​പ്പ് ഒ​രു​കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി​യെ​ന്നു പ്ര​ച​രി​പ്പി​ച്ച​തി​ന് ഗ്രൂ​പ്പി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ച​തു​രം​ഗ​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ ന​ൽ​കു​ന്ന​താ​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ച​തു​രം​ഗ​പ്പാ​റ​യി​ൽ സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ത​ണ്ണി​ക്കോ​ട് ഗ്രൂ​പ്പ് ഒ​രു അ​പേ​ക്ഷ​പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. 2016-ൽ ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച പാ​റ​മ​ട​യി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് പ​ത്തോ​ളം വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി പ​ത്ര​വും പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സും ആ​വ​ശ്യ​മാ​ണ്. ഇ​വ​യൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​താ​യും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ഒ​രു​കോ​ടി രൂ​പ ന​ൽ​കു​ന്ന​താ​യും പ്ര​ച​രി​പ്പി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു മെ​ന്പ​ർ പോ​ലും ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ലോ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന നി​ശാ പാ​ർ​ട്ടി​യി​ലോ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.
ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ ചെ​റു​ക്കും. ഗ്രൂ​പ്പി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യും ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി. നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. ഡി​സി​സി സെ​ക്ര​ട്ട​റി അ​ട​ക്കം നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ, മെ​ന്പ​ർ​മാ​രാ​യ ടി.​ജെ. ജോ​മോ​ൻ, ജി​മ്മി ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.