ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത് ഗു​രു​ത​ര വീ​ഴ്ച: എം​പി
Friday, July 10, 2020 9:21 PM IST
അ​ടി​മാ​ലി: മൂ​ന്നു​വ​ർ​ഷം മു​ന്പ് ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ വെ​ള്ള​ത്തൂ​വ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി സ​സ്പെ​ൻ​ഡു​ചെ​യ്യു​ക​യും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ക്രി​മി​ന​ൽ കേ​സും നേ​രി​ടു​ന്ന​യാ​ളെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തി​രി​ച്ചെ​ടു​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി സ​ഹ​ക​ര​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ആ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​യാ​ളി​ലൂ​ടെ ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണെ​ന്ന് ഇ​പ്പോ​ൾ വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ ഈ ​ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും എം​പി പ​റ​ഞ്ഞു.