ച​ന്ദ​ന മോ​ഷ​ണം: വ​നം വ​കു​പ്പ് വാ​ച്ച​റ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, July 10, 2020 9:21 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന വ​ന​ത്തി​ൽ​നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് വാ​ച്ച​റ​ട​ക്കം ര​ണ്ടു​പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. പാ​ള​പ്പെ​ട്ടി പ്ലാ​ന്േ‍​റ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വാ​ച്ച​റാ​യ കാ​ർ​ത്തി​ക്ക് (20), പ​ഴ​നി (34) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ 30-നാ​ണ് ച​ന്ദ​ന മ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്. വ​ന​പാ​ല​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ​യു​ള്ള അ​ന്പ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള ക​ൽ​ക്കെ​ട്ടി​ൽ ച​ന്ദ​ന​മ​ര​ങ്ങ​ൾ ചെ​ത്തി ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ന്ത​ല്ലൂ​ർ റെ​യി​ഞ്ച് ഓ​ഫീ​സ​ർ എ​സ്. സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.