ഓ​ണ്‍​ലൈ​ൻ പ​ഠ​നം: കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ; ക​രു​ത​ലി​ന്‍റെ പാ​ഠം മാ​താ​പി​താ​ക്ക​ളും
Friday, July 10, 2020 9:24 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തി​ൽ കു​റ​വ് വ​ന്ന​താ​യും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് വ​ഴു​തി വീ​ഴു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം കൂ​ടി​യേ തീ​രൂ. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​യും അ​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. ക​ലാ​ല​യ​ങ്ങ​ളി​ലെ​ത്തി​യു​ള്ള പ​ഠ​നം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ ഗു​രു​വി​ൽ നി​ന്നു​ള്ള അ​റി​വും അ​നു​ഭ​വ​ങ്ങ​ളും ആ​ചാ​ര മ​ര്യാ​ദ​ക​ളു​ടെ അ​ഭ്യ​സ​ന​വും അ​ച്ച​ട​ക്ക​വും സ​മ​ഭാ​വ​ന​യി​ലും സാ​മൂ​ഹ്യ ബ​ന്ധ​ങ്ങ​ളി​ലു​മു​ള്ള വ​ള​ർ​ച്ച​യും സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കു​ട്ടി​ക​ൾ ത​നി​ച്ചാ​കു​ന്നു

മി​ക്ക​കു​ടും​ബ​ങ്ങ​ളി​ലും മാ​താ​പി​താ​ക്ക​ളും മ​റ്റും ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ വീ​ട്ടി​ൽ ത​നി​ച്ചാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​ഭാ​വം മൂ​ലം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടം താ​ത്പ​ര്യം കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളു​മെ​ല്ലാം പ​റ​യു​ന്ന​ത്. പ​ഠ​ന​ത്തി​ലു​ള്ള ശ്ര​ദ്ധ കു​റ​യു​ന്ന​തി​ന് പു​റ​മെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​തിന്മട​ങ്ങ് വ​ർ​ധി​ച്ച​താ​ണ് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള​ള സൂ​ച​ന​ക​ൾ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ച​തി​ക്കു​ഴി​യി​ലേ​ക്ക്

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങാ​ൻ കൈ​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്നി​ട്ടും ക​ടം​വാ​ങ്ങി​യും സ്വ​ർ​ണം വ​രെ പ​ണ​യം വ​ച്ചു​മൊ​ക്കെ​യാ​ണ് പ​ല​ മാ​താ​പി​താ​ക്ക​ളും ഇ​വ വാ​ങ്ങി​യ​ത്.
എ​ന്നാ​ൽ ചാ​റ്റിം​ഗി​ലൂ​ട​യെും മ​റ്റും ച​തി​ക്കു​ഴി​യി​ൽ പ്പെ​ട്ട​വ​രും അ​ശ്ലീ​ല കാ​ഴ്ച​ക​ളു​ടെ മാ​യാ​ലോ​ക​ത്തേ​ക്ക് ചെ​ന്നെ​ത്തി​യ​വ​രും വ​രെ​യു​ണ്ട്. നേ​ര​ത്തെ രാ​ത്രി 8.30നും 10​നും ഇ​ട​യി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന പ​ല​രു​മി​ന്ന് പാ​തി​രാ ക​ഴി​ഞ്ഞാ​ലും ഉ​റ​ങ്ങാ​റി​ല്ലെ​ന്ന​താ​ണ് പ​ല​ മാ​താ​പി​താ​ക്ക​ളു​ടെ​യും ആ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ത​നി​ച്ചി​രു​ന്ന് മു​ഷി​ഞ്ഞോ? എ​ങ്കി​ൽ ഈ ​ന​ന്പ​രി​ൽ വി​ളി​ക്കൂ- എ​ന്ന സ​ന്ദേ​ശ​ത്തി​ൽ കു​രു​ങ്ങി​യ​വ​രു​മു​ണ്ട്.
കൂ​ട്ടു​കെ​ട്ട് ന​ല്ല​താ​ണ്. എ​ന്നാ​ൽ തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ജീ​വി​തം ത​ന്നെ ത​ല്ലി​ത്ത​ക​ർ​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ആ​ർ​ക്കാ​ണ് സ​ഹി​ക്കാ​നാ​വു​ക ! .

സ്വ​ഭാ​വ​ത്തി​ൽ​മാ​റ്റം

മു​ന്പ് രാ​വി​ലെ 5.30നും ​ആ​റി​നു​മൊ​ക്കെ എ​ഴു​ന്നേ​റ്റി​രു​ന്ന​വ​ർ താ​മ​സി​ച്ച് എ​ഴു​ന്നേ​ൽ​ക്കു​ക, ശാ​ന്ത​മാ​യും സൗ​മ്യ​മാ​യും സം​സാ​രി​ച്ചി​രു​ന്ന​വ​ർ പ​രു​ഷ​മാ​യും ദേ​ഷ്യ​പ്പെ​ട്ടും സം​സാ​രി​ക്കു​ക, വാ​ശി​യും നി​ർ​ബ​ന്ധ ബു​ദ്ധി​യും പ്ര​ക​ടി​പ്പി​ക്കു​ക, കൃ​ത്യ നി​ഷ്ഠ പാ​ലി​ക്കാ​തി​രി​ക്കു​ക, ജീ​വി​ത​ത്തി​ന്‍റെ അ​ടു​ക്കും ചി​ട്ട​യും ന​ഷ്ട​പ്പെ​ടു​ക, വ​സ്ത്ര​ധാ​ര​ണ​ത്തി​ലും മ​റ്റു​മു​ണ്ടാ​കു​ന്ന പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ, ഏ​കാ​ന്ത​ത, സം​സാ​ര രീ​തി​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ - എ​ന്നി​ങ്ങ​നെ സ്വ​ഭാ​വ​രീ​തി​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മാ​താ​പി​താ​ക്ക​ൾ അ​വ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​ന​ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

ധാ​ർ​മി​ക​ത ത​ക​രും

ഒ​രൊ​റ്റ മോ​ശം ചി​ത്രം​മ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​നെ മാ​റ്റി​മ​റി​യ്ക്കാ​ൻ. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഒ​രു വി​ര​ല​മ​ർ​ത്തി​യാ​ൽ സ്മാ​ർ​ട്ട് ഫോ​ണി​ൽ നി​ന്നും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളു​ടെ ഒ​രു പ്ര​ള​യം ത​ന്നെ​യു​ണ്ടാ​കും. ധാ​ർ​മി​ക​ത​യു​ടെ എ​ല്ലാ അ​തി​ർ​വ​ര​ന്പു​ക​ളെ​യും അ​തി​ലം​ഘി​ക്കു​ന്ന ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ നി​പ​തി​ക്കു​ന്ന​തി​ന് പി​ന്നെ അ​ധി​ക സ​മ​യം വേ​ണ്ട. അ​നാ​രോ​ഗ്യ​ക​ര​മാ​യ സ്വ​ഭാ​വ രീ​തി​ക​ളി​ലേ​ക്കും വ്യ​ക്തി​ത്വ വൈ​ക​ല്യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടു​ന്ന​തി​നും ‘ ക​ടി​ഞ്ഞാ​ണി​ല്ലാ​ത്ത കു​തി​ര’ യെ ​പോ​ലെ സ​ഞ്ച​രി​ക്കു​ന്ന​തി​നും ഇ​ത് ഇ​ട​യാ​ക്കും. പ​രി​പാ​വ​ന​മാ​യി നാം ​ക​രു​തു​ന്ന എ​ല്ലാ മൂ​ല്യ​ങ്ങ​ളും ത​ക​ർ​ന്ന​ടി​യു​മെ​ന്നു​ള്ള ആ​ത്മ​നൊ​ന്പ​ര​മാ​യി​രു​ന്നു ലോ​റേ​ഞ്ചി​ലെ ഒ​രു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​ങ്കു​വ​ച്ച​ത്. ധാ​ർ​മി​ക​ത​യും മൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട എ​ല്ലാ സ​മൂ​ഹ​ങ്ങ​ളും സം​സ്കാ​ര​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞെ​ന്നാ​ണ് ച​രി​ത്രം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന​ല്ല, അ​തി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​യ​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട​കാ​ര്യം.

ക​രു​ത​ൽ വേ​ണം

കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടാ​ൽ ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ഒ​ട്ടും വൈ​ക​രു​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളു​മാ​യി ന​ല്ല അ​ടു​പ്പ​വും സ്നേ​ഹ ബ​ന്ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. കു​ട്ടി​ക​ളോ​ടൊ​പ്പ​മി​രു​ന്ന് അ​ൽ​പ​നേ​രം സം​സാ​രി​ക്കാ​നും അ​വ​ർ​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മെ​ല്ലാം സ​മ​യം ക​ണ്ടെ​ത്തു​ക​യെ​ന്ന​തും ക​രു​ത​ലി​ന്‍റെ ഭാ​ഗം ത​ന്നെ.
മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​ത്ത​ണ​ലി​ലും ഹൃ​ദ്യ​മാ​യ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലും ന​ല്ല സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ളി​ലും മൂ​ല്യ​ബോ​ധ​ത്തി​ലും വ​ള​ർ​ന്നു​വ​ന്നാ​ൽ ഒ​രു കാ​ര്യം തീ​ർ​ച്ച, അ​വ​ർ ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​യി​ത്തീ​രും.