വെ​ള്ള​ത്തി​ന് നി​റം മാ​റു​ന്നു
Saturday, July 11, 2020 10:10 PM IST
നെ​ടു​ങ്ക​ണ്ടം: കോ​ന്പ​യാ​റി​ൽ വെ​ള്ള​ത്തി​ന് നി​റം മാ​റു​ന്ന പ്ര​തി​ഭാ​സം ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. കോ​ന്പ​യാ​ർ പ്ര​കാ​ശ് ഭ​വ​നി​ൽ രാ​ജ​ന്‍റെ പു​ര​യി​ട​ത്തി​ലെ കു​ഴ​ൽ​കി​ണ​റി​ലെ വെ​ള്ള​മാ​ണ് നി​റം​മാ​റു​ന്ന​ത്. വെ​ള്ളം ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച് ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ മ​ഞ്ഞ​നി​റ​മാ​യി മാ​റും. ഈ ​വെ​ള്ള​ത്തി​ൽ അ​രി തി​ള​പ്പി​ച്ചാ​ൽ വെ​ള്ളം നീ​ല നി​റ​മാ​കും.

ഒ​രു​വ​ർ​ഷം മു​ന്പാ​ണ് രാ​ജ​ൻ 100 അ​ടി താ​ഴ്ച​യി​ൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ വേ​ന​ലി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ 75 അ​ടി​കൂ​ടി വീ​ണ്ടും താ​ഴ്ത്തി. ഇ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യാ​ണ് വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു.

ച​ക്ക​ക്കു​രു ക​റി​വ​ച്ച​പ്പോ​ൾ ക​റി ക​രി​പോ​ലെ ക​റു​ത്തു. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് എ​ന്തു പാ​ച​കം​ചെ​യ്താ​ലും നീ​ല​യും ക​റു​പ്പും നി​റ​മാ​കും. ഇ​തോ​ടെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.