പൂ​മാ​ല - മേ​ത്തൊ​ട്ടി റോ​ഡ്: 50 ല​ക്ഷം ഉ​ട​ൻ അ​നു​വ​ദി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും - പി.​ജെ. ജോ​സ​ഫ്
Sunday, July 12, 2020 10:12 PM IST
പൂ​മാ​ല: ത​ക​ർ​ന്നു കി​ട​ക്കു​ന്ന പൂ​മാ​ല - മേ​ത്തൊ​ട്ടി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി 50 ല​ക്ഷം രൂ​പ ഉ​ട​ൻ അ​നു​വ​ദി​ച്ച് റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കി​ഴ​ക്കേ മേ​ത്തൊ​ട്ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മേ​ത്തൊ​ട്ടി - മൂ​ലേ​ക്കാ​ട് റോ​ഡി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും പൂ​മാ​ല ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ലാ​ബ് എം​എ​ൽ​എ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​തി​നു പു​റ​മെ പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 24 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി യും ​പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ഗൗ​രി സു​കു​മാ​ര​ൻ, എം.​മോ​നി​ച്ച​ൻ, അ​ക്കാ​മ്മ മാ​ത്യു ,ല​ളി​ത​മ്മ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.