മ​ര​ണ​മ​ട​ഞ്ഞ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് : രാ​ജാ​ക്കാ​ട് ആ​ശ​ങ്ക​യും ജാ​ഗ്ര​ത​യും
Sunday, July 12, 2020 10:12 PM IST
രാ​ജാ​ക്കാ​ട്: കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ന​ത്ത ആ​ശ​ങ്ക. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ലാ​ണ് രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ട​ർ​ന്ന​ത്. വീ​ട്ട​മ്മ ആ​ദ്യം ചി​കി​ൽ​സ തേ​ടി​യ രാ​ജാ​ക്കാ​ട് എ​സ്എ​ൻ ആ​ശു​പ​ത്രി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി ചി​റ​മ്മേ​ൽ ജോ​യി​യു​ടെ ഭാ​ര്യ വ​ൽ​സ​മ്മ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ർ​ന്ന് രാ​ജാ​ക്കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഹൃ​ദ്രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​വി​ഡ് ടെ​സ്റ്റും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ വ​ൽ​സ​മ്മ മ​രി​ച്ചു. കൊ​വി​ഡ് റാ​പി​ഡ് ടെ​സ്റ്റ് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​യ​ത്. വ​ൽ​സ​മ്മ​യു​ടെ ഭ​ർ​ത്താ​വ് ജോ​യി​യെ​യും മ​ക​ൻ ബി​ബി​നെ​യും ആ​രോ​ഗ്യ വ​കു​പ്പ് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ഒ​ട്ടേ​റെ പേ​രു​മാ​യി ഇ​വ​ർ ഇ​ട​പ​ഴ​കി​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ മ​രി​ച്ച വ​ൽ​സ​മ്മ​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യാ​രം​ഭി​ച്ചു.
സ​മീ​പ​ത്തെ പ​ള്ളി, കോ​ണ്‍​വ​ന്‍റ്, സ​മീ​പ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ, പ​ണി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ പോ​യി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.​അ​യ​ൽ​വാ​സി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും കു​ടും​ബ​ശ്രീ യോഗം എ​ന്നി​വ​ട​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് സൂ​ച​ന. ഇ​വ​രു​ടെ മ​ക​ൻ എ​ൻ​ആ​ർ സി​റ്റി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റും ഭ​ർ​ത്താ​വ് രാ​ജാ​ക്കാ​ട് ടൗ​ണി​ലെ വാ​ച്ച് റി​പ്പ​യ​റിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളു​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ടൗ​ണി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ന്പ​ർ​ക്ക പ​ട്ടി​ക സാ​ധ്യ​ത ലി​സ്റ്റി​ലു​ണ്ട്. ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ നൂ​റോ​ളം പേ​ർ ഉ​ണ്ടാ​കു​മെ​ന്ന​ാ​ണ് വി​വ​രം. സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നും രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.