സ്വ​ർ​ണ​ക്ക​ട​ത്ത്: കോൺഗ്രസ് നാളെ ക​ള​ക്ട​റേറ്റിന് മുന്നിൽ ധർണ നടത്തും
Sunday, July 12, 2020 10:12 PM IST
നെ​ടു​ങ്ക​ണ്ടം : സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, രാ​ജി​വയ്ക്കു​ക, കേ​സ് സി​ബി​ഐ​യും റോ​യും സം​യു​ക്ത​മാ​യി അ​ന്വേ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ രാ​വി​ലെ 11 ന് ​ക​ള​ക്ടേ​റ്റി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തെ കോ​ണ്‍​ഗ്ര​സ് സ്വ​ഗ​തം ചെ​യ്യു​ന്ന​താ​യും എ​ന്നാ​ൽ എ​ൻ​ഐ​എ​ക്ക് ക​ള്ള​ക്ക​ട​ത്തു കേ​സി​ലെ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​. സ്വ​പ്ന സു​രേ​ഷി​ന്‍റെ ജോ​ലി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യും അ​തി​നു കൂ​ട്ടു നി​ന്ന മു​ഖ്യ​മ​ന്ത്രി​യെ കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉപ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും വെ​ളി​ച്ച​ത്തു​വ​ര​ണ​മെ​ങ്കി​ൽ സിബിഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ല്ലാ​ർ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്നും അദ്ദേഹം ​അറി​യി​ച്ചു.