ശി​ശു സൗ​ഹൃ​ദ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, July 14, 2020 10:04 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ പു​തി​യ​താ​യി ആ​ധു​നി​ക രീ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള ശി​ശു സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ഓ​ണ്‍​ലൈ​ൻ​വ​ഴി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബ​ഹ്റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ടു​ക്കി ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടി​മാ​ലി പോ​ലി​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ് നാ​ടി​നാ​യി സ​മ​ർ​പ്പി​ക്കും.
അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യാ​ണ് ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. ശീ​തീ​ക​രി​ച്ച വി​ശ്ര​മ​കേ​ന്ദ്രം ജ​ന​മൈ​ത്രി കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ഭി​ത്തി​ക​ളി​ൽ കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​ട്ടു​ണ്ട്. മു​റ്റ​ത്ത് വി​നോ​ദോ​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശ്ര​മ മു​റി​യി​ൽ ടി​വി​യും ഇ​ൻ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും ക​ളി​പ്പാ​ട്ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി തൊ​ട്ടി​ലും ക​സേ​ര​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
അ​ഞ്ചു​ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് ഈ ​കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.