റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ
Tuesday, July 14, 2020 10:04 PM IST
അ​ടി​മാ​ലി: നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റോ​ഡ് നി​ർ​മാ​ണം ന​ട​ക്കാ​തെ​വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ബ​സ് ജീ​വ​ന​ക്കാ​രും മു​ന്നി​ട്ടി​റ​ങ്ങി ക​ല്ലും മ​ണ്ണു​മി​ട്ട് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ മാ​ങ്കു​ളം ആ​ന​ക്കു​ളം റോ​ഡും പെ​രു​മ​ൻ​കു​ത്ത് ആ​റാം​മൈ​ൽ റോ​ഡും ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്ര​മ​ദാ​ന​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചി​ല​വ് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പെ​രു​മ​ൻ​കു​ത്ത് ആ​റാം​മൈ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം കൂ​ടു​ത​ൽ അ​വ​താ​ള​ത്തി​ലാ​കും.