മ​ര​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, July 14, 2020 10:41 PM IST
ക​ട്ട​പ്പ​ന: മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​ര​ട്ട​യാ​ർ ഉ​റു​ന്പോ​ലി​പ്പ​ടി കു​ഴു​പ്പി​ൽ ജോ​സ​ഫ് - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ജോ(33) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ എ​ട്ടി​ന് വൈ​കു​ന്നേ​ര​മുണ്ടായഅ​പ​ക​ടത്തെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: മ​ഞ്ജു.