ജി​ല്ല​യി​ൽ 17 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Wednesday, July 15, 2020 10:02 PM IST
തൊ​ടു​പു​ഴ: സ​ന്പ​ർ​ക്കം മൂ​ലം കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ഒ​ൻ​പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 17 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ്സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് - 3, 10 വാ​ർ​ഡു​ക​ൾ (ഗു​ണ്ടു​മ​ല, സൂ​ര്യ​നെ​ല്ലി), കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് - 11, 12 (സ്വ​ർ​ണ​വി​ലാ​സം, മേ​പ്പാ​റ), അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് - 1, 2, 3 (അ​യ്യ​പ്പ​ൻ​കോ​വി​ൽ, ആ​ന​ക്കു​ഴി, മാ​ട്ടു​ക്ക​ട്ട), ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് - 1, 6, 7 (പു​ളി​ങ്ക​ട്ട, ഉ​പ്പു​ത​റ, മാ​ട്ടു​താ​വ​ളം), ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് - 2, 3 (പാ​ന്പു​പാ​റ, ചെ​മ്മ​ണ്ണാ​ർ), കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് - 1, 13 വാ​ർ​ഡു​ക​ൾ (പാ​റ​പ്പു​ഴ, പ​ടി​ഞ്ഞാറെ കോ​ടി​ക്കു​ളം), ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്ത് - 8 (ടീ ​ക​ന്പ​നി), പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് - 13 (മേ​ല​ഴു​ത), സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് - 9 (വെ​ങ്ക​ല​പ്പാ​റ) എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്മെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.